Home NewsKerala ഫെഡറല്‍ ബാങ്ക് ആലപ്പുഴ ശാഖ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഫെഡറല്‍ ബാങ്ക് ആലപ്പുഴ ശാഖ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

by editor

ആലപ്പുഴ : ഫെഡറല്‍ ബാങ്ക് ആലപ്പുഴ ശാഖ പാലസ് ബ്രിഡ്ജിനു സമീപം എം.ഓ വാർഡിൽ പ്രവര്‍ത്തനമാരംഭിച്ചു. നവീകരിച്ച ശാഖയിൽ ഉപഭോക്താക്കൾക്കു പ്രൈയോരിറ്റി ലോഞ്ച്, സേഫ് ഡെപ്പോസിറ്റ് ലോക്കറുകൾ,സ്വയം സേവന കിയോസ്കുകളും എടിഎം -സിഡിഎം സംവിധാനവും ഉൾപ്പെടുന്ന ഫെഡ് ഇ-സ്റ്റുഡിയോയും  ഒരുക്കിയിട്ടുണ്ട്.

കോവിഡ് 19 പ്രതിരോധ മാർഗനിർദേശങ്ങൾ പാലിച്ച് ആലപ്പുഴ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സൗമ്യ രാജ് പുതുക്കിയ ശാഖ ഉദ്‌ഘാടനം ചെയ്തു.ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്റും (II) ആലപ്പുഴ റീജിയണൽ ഹെഡുമായ ബെറ്റി വർഗീസ് ഫെഡ് ഇ സ്റ്റുഡിയോ ഉദ്‌ഘാടനം ചെയ്തു. ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്റും (II) ആലപ്പുഴ ബ്രാഞ്ച് ഹെഡുമായ ആനന്ദകുമാർ ടി പ്രൈയോരിറ്റി ലോഞ്ച് ഉദ്‌ഘാടനം ചെയ്തു.ഫെഡറൽ ബാങ്ക് ജീവനക്കാരും , ഉപഭോക്താക്കളും ചടങ്ങിൽ പങ്കെടുത്തു.

 Photo  : ആലപ്പുഴ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ സൗമ്യ രാജ് ഫെഡറൽ ബാങ്കിന്റെ പുതിയ കെട്ടിടം പാലസ് ബ്രിഡ്ജിനു സമീപം എം.ഓ വാർഡിൽ ഉദ്ഘാടനം ചെയ്യുന്നു. ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്റും (II) ഫെഡറൽ ബാങ്ക് ആലപ്പുഴ റീജിയണൽ ഹെഡുമായ  ബെറ്റി വർഗ്ഗീസ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്റും (II) ആലപ്പുഴ ബ്രാഞ്ച് ഹെഡുമായ ആനന്ദകുമാർ ടി, മറ്റ് ജീവനക്കാർ, ഉപഭോക്താക്കൾ എന്നിവർ സമീപം.

Anju V Nair

You may also like

Leave a Comment