Home PravasiUSA ക്രിസോസ്റ്റം തിരുമേനിയുടെ വിയോഗത്തില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചിച്ചു

ക്രിസോസ്റ്റം തിരുമേനിയുടെ വിയോഗത്തില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചിച്ചു

by editor

Picture

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്താ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ വിയോഗത്തില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം ഓഫ് നോര്‍ത്ത് അമേരിക്കയുടെ അനുശോചനവും ആദരാഞ്ജലികളും അര്‍പ്പിക്കുന്നു. തിരുമേനിയുടെ അമേരിക്കന്‍ സന്ദര്ശനവേളകളില്‍ ക്രിസ്ത്യന്‍ ഫോറം ഭാരവാഹികളുമായി നടത്തി വന്ന കൂടിക്കാഴ്ചകള്‍ ഏറ്റവും അനുഗ്രഹപ്രദവും പ്രചോദനകരവുമായ അനുഭവങ്ങളാണെന്നു നന്ദിയോടെ ഓര്‍ക്കുന്നു.

വേദനിക്കുന്ന സഭാജനങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ. എല്ലാ മതവിഭാഗങ്ങളുടെയും ആത്മീ യ പിതാവായിരുന്നു തിരുമേനിയുടെ വാക്കുകള്‍ നമ്മുടെ ജീവിതപാതകളില്‍ വെളിച്ചമായി ശോഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

തോമസ് റ്റി ഉമ്മന്‍ പ്രസിഡന്റ, ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം

You may also like

Leave a Comment