Home NewsKerala എക്സൈസ് ഹെൽപ്പ് ഡെസ്ക് തുറന്നു

എക്സൈസ് ഹെൽപ്പ് ഡെസ്ക് തുറന്നു

by editor

ആലപ്പുഴ : ലോക്ക്ഡൗൺ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ എത്തിക്കുന്നതിനായി ആലപ്പുഴ എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്ക് തുറന്നു. രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തന സമയം.

വാഹന സൗകര്യം ഇല്ലാത്തവരും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർക്കും
വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നതിനുള്ള വാഹന സൗകര്യം ഹെൽപ്പ് ഡെസ്ക്കിൽ നിന്നും ലഭിക്കും.

ലോക്ക് ഡൗണുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട് അനുഭവിക്കുന്ന പൊതുജനങ്ങൾക്ക് അടിയന്തിര സാഹചര്യത്തിൽ സഹായം ആവശ്യമായി വന്നാൽ ഹെൽപ്പ് ഡെസ്കിൽ ബന്ധപ്പെടാം. മരുന്ന് , ഭക്ഷണം തുടങ്ങിയവ എത്തിക്കുന്നത് തുടങ്ങിയ സഹായങ്ങൾ ഹെൽപ് ഡസ്ക് വഴി ലഭിക്കും.

You may also like

Leave a Comment