Home Uncategorized കോവിഡ് പ്രതിരോധം: ആംബുലന്‍സ് ഫ്‌ലാഗ് ഓഫ് ചെയ്തു

കോവിഡ് പ്രതിരോധം: ആംബുലന്‍സ് ഫ്‌ലാഗ് ഓഫ് ചെയ്തു

by editor

post

ആലപ്പുഴ : കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്ന് അടിയന്തിര സാഹചര്യം നേരിടുന്നതിനായി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് സജ്ജമാക്കിയ ആംബുലന്‍സിന്റെ ഫ്‌ലാഗ് ഓഫ് നിയുക്ത എം. എല്‍. എ ദലീമ ജോജോ നിര്‍വ്വഹിച്ചു. ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. എസ് സുധീഷ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം പ്രമോദ്, ജില്ലാ പഞ്ചായത്തംഗം പി. എസ് ഷാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷില്‍ജ സലിം,  ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആബുലന്‍സ് സേവനത്തിനും മറ്റു ആവശ്യങ്ങള്‍ക്കും പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിന്റെ കോവിഡ് ഹെല്‍പ് ലൈന്‍ നമ്പറായ 9497582230ല്‍ ബന്ധപ്പെടാം.

You may also like

Leave a Comment