Home NewsKerala എല്ലാ വിശ്വാസികള്‍ക്കും രമേശ് ചെന്നിത്തല റംസാന്‍ ആശംസകള്‍ നേര്‍ന്നു.

എല്ലാ വിശ്വാസികള്‍ക്കും രമേശ് ചെന്നിത്തല റംസാന്‍ ആശംസകള്‍ നേര്‍ന്നു.

by editor

  തിരുവനന്തപുരം:    ലോകമെങ്ങുമുള്ള   ഇസ്‌ളാം മത വിശ്വാസികള്‍ക്ക് രമേശ് ചെന്നിത്തല റംസാന്‍ ആശംസകള്‍  നേര്‍ന്നു. ആത്മസമര്‍പ്പണത്തിന്റെയും,  ത്യാഗത്തിന്റെയും  മുപ്പത് ദിനരാത്രങ്ങള്‍ക്ക് ശേഷം  ചെറിയ പെരുന്നാള്‍ സമാഗതമായിരിക്കുകയാണ്.  കോവിഡ് മഹാമാരി വിതച്ച ആശങ്കയുടെയും, ഭയത്തിന്റെയും അന്തരീക്ഷത്തിലൂടെയാണ്  ലോകമെങ്ങും കടന്ന് പോകുന്നത്്.    നോമ്പ് കാലത്ത്് വിശ്വാസി സമൂഹം   പ്രകടിപ്പിച്ച ഒത്തൊരുമയും, പരസ്പര വിശ്വാസവും   ഇളക്കം  തട്ടാതെ്  കാത്ത്് സൂക്ഷിച്ച് കൊണ്ട് മുന്നോട്ട്  പോകാനും ഈ പ്രതിസന്ധിയെ അതീജീവിക്കാനും  പരിശുദ്ധ റംസാന്റെ പുണ്യ നിമിഷങ്ങള്‍  നമ്മളെ പ്രാപ്തരാക്കട്ടെ എന്നും രമേശ് ചെന്നിത്തല ആശംസിച്ചു.

You may also like

Leave a Comment