Home NewsKerala ആലപ്പുഴയിൽ 10 ദുരിതാശ്വാസ ക്യാമ്പുകൾ; 72 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ആലപ്പുഴയിൽ 10 ദുരിതാശ്വാസ ക്യാമ്പുകൾ; 72 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

by editor

           

ആലപ്പുഴ: കനത്തമഴയും കടൽക്ഷോഭവും മൂലം ദുരിതത്തിലായവരെ മാറ്റിപ്പാർപ്പിക്കുന്നതിനായി ജില്ലയിൽ വിവിധ താലൂക്കുകളിലായി 10 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി ജില്ല കളക്ടർ എ. അലക്‌സാണ്ടർ പറഞ്ഞു. 72 കുടുംബങ്ങളിലെ 214 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. 87 പുരുഷൻമാരും 85 സ്ത്രീകളും 42 കുട്ടികളുമുണ്ട്.

ചേർത്തല താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. തങ്കി സെന്റ് ജോർജ് എൽ.പി.എസിലെ ക്യാമ്പിൽ 20 കുടുംബങ്ങളാണുള്ളത്. 25 പുരുഷൻമാരും എട്ട് സ്ത്രീകളും അടക്കം 33 പേരുണ്ട്.
മാരാരിക്കുളം വടക്ക് ചേന്നവേലി സെന്റ് തോമസ് എൽ.പി.എസിൽ മൂന്നു കുടുംബങ്ങളിലെ 12 പേരാണുള്ളത്.

മാവേലിക്കര താമരക്കുളം ചാത്തിയറ ഗവൺമെന്റ് എൽ.പി.എസിൽ എട്ടു കുടുംബങ്ങളിലെ 23 പേരാണുള്ളത്. അമ്പലപ്പുഴ പുന്തല എസ്.വി.എസ്. കരയോഗത്തിൽ ഏഴു കുടുംബങ്ങളിലെ 26 പേരുണ്ട്. പുറക്കാട് എ.കെ.ഡി.എസിലെ ക്യാമ്പിൽ നാലു കുടുംബങ്ങളിലെ 17 പേരാണുള്ളത്.

കരൂർ കോവിൽപറമ്പിലെ ക്യാമ്പിൽ ആറു കുടുംബങ്ങളിലെ 23 പേരും പുന്നപ്ര ഗവൺമെന്റ് സി.വൈ.എം.എ. സ്‌കൂളിൽ ഏഴു കുടുംബങ്ങളിലെ 26 പേരുമുണ്ട്. തൃക്കുന്നപ്പുഴ പുതിയാങ്കര വാഫി അറബിക് കോളജിലെ ക്യാമ്പിൽ അഞ്ചു കുടുംബങ്ങളിലെ 19 പേരും ആറാട്ടുപുഴ അഴീക്കൽ സുബ്രഹ്‌മണ്യ ക്ഷേത്രം കെട്ടിടത്തിൽ ഒരു കുടുംബത്തിലെ രണ്ടുപേരും മംഗലം ഗവൺമെന്റ് എൽ.പി.എസിലെ ക്യാമ്പിൽ 11 കുടുംബങ്ങളിലെ 33 പേരുമുണ്ട്.

You may also like

Leave a Comment