Home NewsKerala രാജീവ് സത്‌വേയുടെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു.

രാജീവ് സത്‌വേയുടെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു.

by editor

തിരുവനന്തപുരം:    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യൂത്ത് കോണ്‍ഗ്രസ് മുന്‍ അഖിലേന്ത്യ അധ്യക്ഷനും രാജ്യസാഭാംഗവുമായിരുന്ന  രാജീവ്  സത്‌വേ യുടെ നിര്യാണത്തില്‍  രമേശ് ചെന്നിത്തല അനുശോചിച്ചു.   മഹാരാഷ്ട്രയിലും അഖിലേന്ത്യാ തലത്തിലും   വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തില്‍  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുന്നണിപ്പോരാളിയായിരുന്നു രാജീവ് സത്‌വേ .
മഹാരാഷ്ട്രയില്‍ ബി ജെ പി ഭരണം അവസാനിപ്പിക്കാനും  കോണ്‍ഗ്രസിന് പങ്കാളിത്തമുള്ള  സര്‍ക്കാര്‍ രൂപീകരിക്കാനും   രാജീവ് സത്‌വേ നല്‍കിയ സംഭാവനകള്‍ വലുതായിരുന്നു.  ഒരു ഇളയ സഹോദരനോടെന്ന പോലെയുള്ള  അടുപ്പുമാണ് തനിക്ക് സത് വേയുമായി ഉണ്ടായിരുന്നത്്.    യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെന്ന നിലയിലും വിവിധ  സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി എന്ന നിലയിലുമെല്ലാം വലിയ സംഭവാനകളാണ്  അദ്ദേഹം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നല്‍കിയത്. രാജീവ് സത് വേയുടെ നിര്യണത്തിലൂടെ  കരുത്തനായ ഒരു നേതാവിനെയാണ് രാജ്യത്തിനും പാര്‍ട്ടിക്കും നഷ്ടമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു

You may also like

Leave a Comment