Home NewsInternational ഇന്തോനേഷ്യയില്‍ ക്രൈസ്തവ പീഡനം തുടരുന്നു, നാല് വിശ്വാസികളെ തലയറുത്തു കൊലപ്പെടുത്തി

ഇന്തോനേഷ്യയില്‍ ക്രൈസ്തവ പീഡനം തുടരുന്നു, നാല് വിശ്വാസികളെ തലയറുത്തു കൊലപ്പെടുത്തി

by editor

Picture

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലൈവാസിയില്‍ നാല് ക്രൈസ്തവ വിശ്വാസികളെ അക്രമികള്‍ തലയറുത്തു കൊലപ്പെടുത്തി കഴിഞ്ഞ ആറുമാസത്തിനിടെ രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ നടന്ന രണ്ടാമത്തെ അക്രമമാണ് ചൊവ്വാഴ്ച ദിവസം സുലൈവാസിയില്‍ നടന്നത്. പോലീസും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. ഈസ്റ്റ് ഇന്‍ഡോനേഷ്യ മുജാഹിദീന്‍ എന്ന തീവ്രവാദ സംഘടനയുമായി ബന്ധമുള്ളവരാണ് കഴിഞ്ഞ ദിവസത്തെ കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് സൂചന. അതേസമയം െ്രെകസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇന്തോനേഷ്യയിലെ പ്രാദേശിക സംഘടനയായ അരി ഹര്‍ത്തോനോ മതപരമായ ലക്ഷ്യം കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഉണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മരിച്ചവരില്‍ ഒരാള്‍ കത്തോലിക്ക വിശ്വാസിയാണ്. മറ്റുള്ളവര്‍ വിവിധ പ്രൊട്ടസ്റ്റന്‍റ് സഭകളിലെ അംഗങ്ങളാണ്. കൊല്ലപ്പെട്ട നാല് പേരും 42നും 61നും ഇടയില്‍ പ്രായമുള്ളവരാണ്. തീവ്രവാദികള്‍ കൊല ചെയ്തവരില്‍ ഒരാളില്‍ നിന്ന് 250 പൗണ്ട് വരുന്ന ഇന്തോനേഷ്യന്‍ കറന്‍സിയും ഇതിനിടയില്‍ തട്ടിയെടുത്തുവെന്ന് പറയപ്പെടുന്നു. ഓപ്പണ്‍ ഡോര്‍സ് സംഘടനയുടെ പ്രതിനിധികള്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ്. 2020 നവംബര്‍ മാസം സുലൈവാസിയിലെ സിഗിയില്‍ സാല്‍വേഷന്‍ ആര്‍മി ആരാധനാലയത്തിന് നേരെ നടന്ന ആക്രമണത്തില്‍ 4 െ്രെകസ്തവ വിശ്വാസികള്‍ കൊല്ലപ്പെട്ടിരുന്നു. ലോകത്തെ ഏറ്റവും വലിയ ഇസ്‌ളാമിക ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ.

ജോയിച്ചൻപുതുക്കുളം

You may also like

Leave a Comment