Home NewsKerala യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെ ആക്രമിച്ച ഡി വൈ എഫ് ഐക്കാരെ അറസ്റ്റ് ചെയ്യാത്തതില്‍ രമേശ് ചെന്നിത്തല പ്രതിഷേധിച്ചു.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെ ആക്രമിച്ച ഡി വൈ എഫ് ഐക്കാരെ അറസ്റ്റ് ചെയ്യാത്തതില്‍ രമേശ് ചെന്നിത്തല പ്രതിഷേധിച്ചു.

by editor

തിരുവനന്തപുരം:  യൂത്ത് കോണ്‍ഗ്രസ് കഴക്കൂട്ടം മണ്ഡലം സെക്രട്ടറി രതീഷിനെ  ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ച  ഡി വൈ എഫ് ഐ   പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്ത സര്‍ക്കാരിന്റെ   നടപടിയില്‍ രമേശ് ചെന്നിത്തല ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. രതീഷിനെ മര്‍ദ്ദിക്കുന്ന  ദൃശ്യങ്ങള്‍  സോഷ്യല്‍

മീഡിയയില്‍  പ്രചരിക്കുകയും  പ്രതികളെക്കുറിച്ച്   വ്യക്തമായ തെളിവുകള്‍  ലഭിക്കുകയും ചെയ്തിട്ടും    ഇതുവരെ അവരെ അറസ്റ്റ് ചെയ്യാത്തത് ഗുരതരമായ വീഴ്ചയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകണമെന്നും  അദ്ദേഹമാവശ്യപ്പെട്ടു.  മര്‍ദ്ദനമേറ്റ രതീഷിനെ രമേശ് ചെന്നിത്തല വീട്ടില്‍ സന്ദര്‍ശിച്ചു. മുന്‍  എം എല്‍ എ ശബരീനാഥും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

You may also like

Leave a Comment