Home NewsKerala എളമരം കരീം എം.പിയുടെ ഫണ്ടില്‍ നിന്നും ആംബുലന്‍സ് അനുവദിച്ചു

എളമരം കരീം എം.പിയുടെ ഫണ്ടില്‍ നിന്നും ആംബുലന്‍സ് അനുവദിച്ചു

by editor

post

വയനാട് : രാജ്യസഭാംഗമായ എളമരം കരീം എം.പിയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് ജില്ലാ ആരോഗ്യ വകുപ്പിന് 16 ലക്ഷം രൂപയുടെ ആംബുലന്‍സ്. വാഴവറ്റ പി എച്ച് സിയിലേക്കാണ് 2019- 20 വര്‍ഷത്തെ ഫണ്ടില്‍ നിന്നുള്ള ആംബുലന്‍സ് അനുവദിച്ചത്. കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള ആംബുലന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തു.

ചടങ്ങില്‍ എ.ഡി.എം. ടി. ജനില്‍കുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ആന്‍സി ജേക്കബ്, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ഷിജിന്‍ ജോണ്‍ ആളൂര്‍, വാഴവറ്റ പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.സമീഹ സെയ്തലവി, പ്രോജക്ട് ഡയറക്ടര്‍ പി.സി മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

You may also like

Leave a Comment