Home PravasiUSA ജൂത വംശജര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളെ ബൈഡനും കമലാ ഹാരിസും അപലപിച്ചു – പി.പി. ചെറിയാന്‍

ജൂത വംശജര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളെ ബൈഡനും കമലാ ഹാരിസും അപലപിച്ചു – പി.പി. ചെറിയാന്‍

by editor

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും ഇസ്രായേല്‍ പലസ്തീന്‍ തര്‍ക്കങ്ങളിലും ജൂത വംശജര്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും കമലാ ഹാരിസും ശക്തമായ ഭാഷയില്‍ അപലപിച്ചു. രണ്ടുപേരും ട്വിറ്ററിലൂടെയാണു പ്രതികരിച്ചത്. യഹൂദര്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും അവരോടുള്ള നിഷേധാത്മക സമീപനത്തെ അപലപിക്കണമെന്നും ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു.
Picture
യഹൂദര്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആന്റി സെമിറ്റിക് അക്രമണങ്ങള്‍ അവസാനിപ്പിക്കണം. ഇതിനെ അപലപിക്കുകയും ചെയ്യണം. ഒരു രാജ്യമെന്ന നിലയില്‍ ഒരുമിച്ചു യഹൂദരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും വൈസ് പ്രസിഡന്റ് കമല ട്വിറ്ററില്‍ കുറിച്ചു.ന്യൂയോര്‍ക്ക്, ലൊസാഞ്ചല്‍സ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇസ്രായേല്‍ പാലസ്തിന്‍ സംഘര്‍ഷം നടന്നു വരുന്നതിനിടയില്‍ ഉണ്ടായ ആക്രമണങ്ങളെകുറിച്ചു അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Picture2

ശനിയാഴ്ച 17ഉം 18ഉം വയസ്സു പ്രായമുള്ളവരെ സമീപിച്ചു ആന്റി ജൂയിഷ് പ്രസ്താവനങ്ങള്‍ ചെയ്യണമെന്ന് അജ്ഞാതരായ രണ്ടുപേര്‍ ആവശ്യപ്പെട്ട സംഭവത്തെ കുറിച്ചും ന്യുയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ന്യുയോര്‍ക്ക് പൊലീസ് എഫ്ബിഐയുടെ സഹകരണവും അന്വേഷണത്തിനഭ്യര്‍ഥഇച്ചിട്ടുണ്ട്.

ഇസ്രയേല്‍ പാലസ്തിന്‍ തര്‍ക്കം പരിഹരിക്കുവാന്‍ കഴിഞ്ഞതു നേട്ടമായി കരുതുന്നുവെന്ന് ബൈഡന്‍ ആവര്‍ത്തിച്ചു.

You may also like

Leave a Comment