Home NewsKerala കോവിഡ് മൂന്നാം തരംഗം കുട്ടികളില്‍; ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

കോവിഡ് മൂന്നാം തരംഗം കുട്ടികളില്‍; ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

by editor

post

തിരുവനന്തപുരം: കോവിഡ്-19 മഹാമാരിയുടെ മൂന്നാം തരംഗത്തെ നേരിടുന്നതിന് സ്വീകരിച്ച മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. മൂന്നാം തരംഗം കുട്ടികളെയാകും മാരകമായി ബാധിക്കുക എന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

കുട്ടികളില്‍ കോവിഡ് ബാധ കുറയ്ക്കുന്നതിന് സ്വീകരിച്ച നടപടികള്‍, മൂന്നാം തരംഗത്തിന്റെ വ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടികള്‍, കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍, കുട്ടികളില്‍ കോവിഡ് ബാധ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളാണ് കമ്മീഷന്‍ ആരാഞ്ഞത്. സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ സംതൃപ്തി രേഖപ്പെടുത്തിയ കമ്മീഷന്‍ കുട്ടികളില്‍ കോവിഡ് വ്യാപനം തടയേണ്ടത് പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി. ജൂണ്‍ 15 നകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

You may also like

Leave a Comment