Home NewsKerala ജിനു ആനി ജോര്‍ജ് (49) ഡല്‍ഹിയില്‍ നിര്യാതയായി

ജിനു ആനി ജോര്‍ജ് (49) ഡല്‍ഹിയില്‍ നിര്യാതയായി

by editor

Picture

ചെങ്ങന്നൂര്‍: മണ്ണംപോണ്‍ വീട്ടില്‍ ജിജി ജോര്‍ജിന്റെ ഭാര്യ ജിനു ആനി ജോര്‍ജ് (49) ഡല്‍ഹിയില്‍ നിര്യാതയായി. കോവിഡാനന്തര ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. ഡല്‍ഹി ഗവ.സര്‍വീസില്‍ അധ്യാപികയാണ്. വിദ്യാര്‍ഥികളായ ഓസ്റ്റിന്‍, ജെസ്റ്റിന്‍ എന്നിവര്‍ മക്കളാണ്.

വള്ളംകുളം സെന്‍റ്. മേരീസ് ഓര്‍ത്തഡോക്‌സ് പളളി വികാരി ഫാ.ജിബു ഫിലിപ്പ്, ബിനു (യു.എസ്) എന്നിവര്‍ സഹോദരങ്ങളാണ്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുത്തന്‍കാവ് മെട്രോപ്പൊളീറ്റന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. അധ്യാപികയായിരുന്ന മാതാവ് മംഗലം പറമ്പത്ത് മൂലേത്തുണ്ടിയില്‍ സൂസന്നാമ്മ (76) വാര്‍ദ്ധക്യ സഹജമായ കാരണങ്ങളാല്‍ നിര്യാതയായത്. മാതാവിന്‍റെ സംസ്ക്കാരം വ്യാഴാഴ്ച നടത്തിയതിന്റെ പിന്നാലെയാണ് മകളും യാത്രയായത്.

ജോയിച്ചൻപുതുക്കുളം

You may also like

Leave a Comment