Home PravasiUSA വനിതാ അത്ലറ്റുകള്‍ക്കൊപ്പം ട്രാന്‍സ്ജന്ററിനു പങ്കെടുക്കാനാവില്ല: ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു – പി.പി. ചെറിയാന്‍

വനിതാ അത്ലറ്റുകള്‍ക്കൊപ്പം ട്രാന്‍സ്ജന്ററിനു പങ്കെടുക്കാനാവില്ല: ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു – പി.പി. ചെറിയാന്‍

by editor

Picture

ഫ്‌ളോറിഡ: വനിതാ അത്ലറ്റുകള്‍ പങ്കെടുക്കുന്ന മത്സരങ്ങളില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിനു പങ്കെടുക്കാനാവില്ല. പ്രൈഡ് മാസം ആരംഭിക്കുന്ന ജൂണ്‍ 1ന് പുതിയ ഉത്തരവില്‍ ഫ്‌ളോറിഡാ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ഒപ്പുവച്ചു. വനിതാ അത്‌ലറ്റുകളെ ജനിക്കുമ്പോള്‍ പുരുഷനും പിന്നീട് സ്ത്രീയുമായവരില്‍ നിന്നു സംരക്ഷിക്കുക എന്നതാണ്. ഈ ബില്ലുകൊണ്ടു ഉദ്ദേശിക്കുന്നതെന്നു ഗവര്‍ണര്‍ വ്യക്തമാക്കി.

Picture2

ജനിക്കുമ്പോള്‍ ഏതു ലിംഗത്തിലാണോ, അതില്‍ മാത്രമേ അവര്‍ക്കു മറ്റുള്ളവരോടൊപ്പം മത്സരിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. സ്ത്രീകള്‍ അവരുടെ മത്സരങ്ങളിലും, പുരുഷന്മാര്‍ അവരുടെ മത്സരങ്ങളിലും പങ്കെടുക്കുന്നത് ഉറപ്പാക്കണം. ഫെയര്‍നസ് ഇന്‍ വിമന്‍സ് സ്‌പോര്‍ട്ട് (FAIRNESS IN WOMEN’S SPORT ACT) എന്നാണ് പുതിയതായി ഒപ്പുവച്ച ബില്ലിനെ നാമകരണം ചെയ്തിരിക്കുന്നത്.

(PRIDE MONTH) പ്രൈഡ് മാസം ട്രാന്‍സ്ജന്‍ഡര്‍ കമ്മ്യൂണിറ്റിയെ ആദരിക്കുന്നതിനാണ്. പുതിയ ഉത്തരവില്‍ ഇവര്‍ക്ക് ദോഷകരമായ ഒന്നും ഇല്ലെന്നും, എന്നാല്‍ വനിതാ അത്‌ലറ്റുകള്‍ക്കു ശരിയായ പരിഗണന ഉറപ്പുവരുത്തുകയെ ന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. വനിതാ അത്‌ലറ്റുകള്‍ക്കൊപ്പം, ജന്മനാ പുരുഷന്മാരും, പിന്നീട് സ്ത്രീകളുമായി ലിംഗഭേദം സംഭവിച്ചവരും മത്സരിക്കുമ്പോള്‍ വനിതകള്‍ക്കു പരാജയം സംഭവിക്കുന്നുവെന്നു നിരവധി പരാതികള്‍ ലഭിച്ചതും ഇങ്ങനെ ഒരു ഉത്തരവ് ഇറക്കുന്നതിനു പ്രചോദനമായി എന്നും ഗവര്‍ണര്‍ പറഞ്ഞു.

You may also like

Leave a Comment