Home NewsKerala വാക്‌സിനേഷൻ വേഗത്തിലാക്കാൻ ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ മൊബൈൽ കേന്ദ്രങ്ങൾ

വാക്‌സിനേഷൻ വേഗത്തിലാക്കാൻ ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ മൊബൈൽ കേന്ദ്രങ്ങൾ

by editor

             

ആലപ്പുഴ: കോവിഡ് വാക്‌സിനേഷൻ വേഗത്തിലാക്കുന്നതിനായി ജില്ലയിലെ ഒമ്പതു നിയോജക മണ്ഡലങ്ങളിലും മൊബൈൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നു.
ഒമ്പതു വാഹനങ്ങളിലായാണ് വാക്‌സിനേഷൻ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. മൊബൈൽ വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ ഫ്‌ളാഗ് ഓഫ് ഞായറാഴ്ച (ജൂൺ 6) ഉച്ചകഴിഞ്ഞ് ഒന്നിന് ആലപ്പുഴ ജില്ല മെഡിക്കൽ ഓഫീസ് അങ്കണത്തിൽ ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. മൊബൈൽ വാക്‌സിനേഷൻ കേന്ദ്രത്തിൽ ഡോക്ടർ, നഴ്‌സ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിവരാണുള്ളതെന്ന് ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർ പറഞ്ഞു.

You may also like

Leave a Comment