Home NewsKerala ജോർജ് സണ്ണി മരണമടഞ്ഞു

ജോർജ് സണ്ണി മരണമടഞ്ഞു

by editor

Picture

മെൽബൺ: കേരള ന്യൂസിൻ്റെ മാനേജിംഗ് എഡിറ്ററും ഓ.ഐ.സി.സി. മുൻ ജനറൽ സെക്രട്ടറിയുമായ ജോർജ് തോമസിൻ്റെ (ലാലുച്ചായൻ) സഹോദരൻ കീക്കൊഴൂർ തോട്ടത്തിൽ (പൈങ്ങാട്ട്) ജോർജ് സണ്ണി പമ്പാനദിയിൽ മുങ്ങി മരിച്ചു.ശനിയാഴ്ച ഉച്ചയ്ക്ക് ചെറുവള്ളവുമായി പമ്പാനദിയിൽ തനിയെ മീൻ പിടിക്കാൻ പോയ സണ്ണിയെ വലയിൽ കുരുങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്.

കാലിൽ വലകുടുങ്ങി മരിച്ചതാകാമെന്ന് സംശയിക്കുന്നു. പമ്പാനദിയിൽ സ്ഥിരമായി മീൻ പിടിക്കാൻ സുഹൃത്തുക്കൾക്കൊപ്പം പോകാറുള്ള സണ്ണി അന്ന് തനിയെയാണ് മീൻ പിടിക്കാൻ പോയത്. കാട്ടൂർ അമ്പലത്തിന് മുൻപിലെ മൂട്ടിൽ കുരുങ്ങി വള്ളവും വലയും കിടക്കുന്നത് കണ്ട് നാട്ടുകാർ അറിയിച്ചതനുസരിച്ച് അഗ്നിശമനസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിക്ക് മൃതദ്ദേഹം കോഴഞ്ചേരി ആശുപത്രിയിലേയ്ക്ക് മാറ്റി .

പ്രത്യേക സാഹചര്യത്തിൽ കോവിഡ് പിരിശോധനയും പോസ്റ്റ് മോർട്ടവും നടത്തി. ശവസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച 8 -ാംതീയതി രാവിലെ 11 മണിക്ക് കീക്കൊഴൂർ മാർതോമാ പള്ളിയിൽ നടക്കും. പരേതനായ പി.ടി. ജോർജിൻ്റെയും തങ്കമ്മ ജോർജിൻ്റെയും മകനാണ് ജോർജ് സണ്ണി .ഭാര്യ ഗ്രേയ്സി, മക്കൾ സുജി, സിജി, മരുമക്കൾ ഷാലിയ, സുജു.ജോർജ് സണ്ണിയുടെ സഹോദരങ്ങൾ ജോർജ് തോമസ് (ഓസ്ട്രേലിയാ), മോനി ( പൂനെ ) എന്നിവരാണ്.

ജോയിച്ചൻപുതുക്കുളം

You may also like

Leave a Comment