Home NewsKerala ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 350 കോടി അറ്റാദായം

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 350 കോടി അറ്റാദായം

by editor

INDIAN OVERSEAS BANK INTRODUCES 'IOB TRENDY' – Times Kerala

കൊച്ചി: പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് ഇരട്ടി പാദവാര്‍ഷിക ലാഭം. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 350 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 144 കോടിയുടെ ലാഭമാണ് ഇത്തവണ ഇരട്ടിയാക്കിയത്. 2020-21 സാമ്പത്തിക വര്‍ഷം 831 കോടി രൂപയാണ് ബാങ്കിന്റെ വാര്‍ഷിക അറ്റാദായം. ആറു വര്‍ഷത്തിനു ശേഷമാണ് ബാങ്ക് ഇത്ര ഉയര്‍ന്ന വാര്‍ഷിക ലാഭം നേടുന്നത്. വാര്‍ഷിക വരുമാനം 20,712.48 കോടി രൂപയില്‍ നിന്നും 22,524.55 കോടി രൂപയായും ഉയര്‍ന്നു. നിഷ്‌ക്രിയ ആസ്തി 14.78 ശതമാനത്തില്‍ നിന്ന് 11.69 ശതമാനമായി കുറഞ്ഞതോടെ ബാങ്കിന്റെ ആസ്തി മൂല്യത്തിലും പുരോഗതിയുണ്ടായി. നീക്കിയിരുപ്പ് അനുപാതം 90.34 ശതമാനമായും മെച്ചപ്പെടുത്തി.

റിപ്പോർട്ട് : Anju V (Account Executive   )

You may also like

Leave a Comment