Home NewsKerala മന്ത്രിസഭാ തീരുമാനങ്ങള്‍ (16-06-2021)

മന്ത്രിസഭാ തീരുമാനങ്ങള്‍ (16-06-2021)

by editor

എസ്.ഐ.യു.സി. ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ എസ്.ഇ.ബി.സി. പട്ടികയില്‍ ഉള്‍പ്പെടുത്തും

എസ്.ഐ.യു.സി. ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഉന്നതവിദ്യാഭ്യാസ കോഴ്സുകള്‍ക്കുള്ള അഡ്മിഷന്‍, എന്‍ട്രന്‍സ് പരീക്ഷകള്‍ എന്നിവയ്ക്ക് എസ്.ഇ.ബി.സി. പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതിനാവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിച്ച് അടിയന്തിരമായി നടപ്പില്‍ വരുത്തുവാന്‍ പിന്നോക്കസമുദായ ക്ഷേമം, ഉന്നതവിദ്യാഭ്യാസം, ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കും. സമയബന്ധിതമായി ഇക്കാര്യം പൂര്‍ത്തിയാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഈ വിഭാഗത്തെ ഒ.ബി.സി. പട്ടികയില്‍പ്പെടുത്തി ഉദ്യോഗനിയമനത്തില്‍ സംവരണാനുകൂല്യം നേരത്തെ അനുവദിച്ചിട്ടുണ്ട്.

പുതുക്കിയ ഭരണാനുമതി

കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിക്ക് 1,064.83 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു. പദ്ധതി പൂര്‍ത്തിയാക്കുന്നതിന് കെ.എഫ്.ഡബ്ല്യൂവില്‍ നിന്ന് 228.76 കോടി രൂപ വായ്പയെടുക്കും.

You may also like

Leave a Comment