Home Uncategorized സ്മാർട്ട് ഫോണുകൾ നൽകി

സ്മാർട്ട് ഫോണുകൾ നൽകി

by editor

വി-ഗാർഡിലും വണ്ടർലായിലും ഓഹരിക്കൈമാറ്റം | v-guard-wonderla

കൊച്ചി: ഓൺ ലൈൻ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക്  കൈത്താങ്ങായി വി ഗാർഡ് ഇൻഡസ്ട്രീസ്. സ്മാർട്ട് ഫോണിന്റെ അപര്യാപ്തതമൂലം  ഓൺലൈൻ പഠനം മുടങ്ങിയ വെണ്ണല ഗവണ്മെന്റ്  എൽ പി സ്കൂൾ, വെണ്ണല ഹൈസ്കൂൾ, വെണ്ണല ഹയർ സെക്കണ്ടറി സ്കൂൾ  വിദ്യാർത്ഥികൾക്ക്  വി ഗാർഡ് ഇൻഡസ്ട്രീസ് 37 സ്മാർട്ട് ഫോണുകൾ നൽകി. വി -ഗാർഡ് ഇൻഡസ്ട്രീസ്  എച് ആർ ആൻഡ് അഡ്മിൻ വൈസ് പ്രസിഡണ്ട് പി ടി ജോർജ്    ഹയർ സെക്കണ്ടറി സ്കൂൾ  പ്രിൻസിപ്പൽ  ശ്രീമതി. ഗീത, ഹൈസ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ജോളി സെബാസ്റ്റ്യൻ, എൽ പി സ്കൂൾ അധ്യാപകൻ ശ്രീ.സലാം എന്നിവർക്കു സ്മാർട്ഫോണുകൾ കൈമാറി. ഹൈസ്കൂൾ അധ്യാപകൻ  ശ്രീ. ഹരി, വി ഗാർഡ് സാമൂഹ്യ പ്രതിബദ്ധത പദ്ധതി  ഓഫീസർ  ശ്രീ.സനീഷ്  എന്നിവർ  ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട് : Sneha Sudarsan

You may also like

Leave a Comment