Home NewsKerala സഹകരണ അംഗ സമാശ്വാസ ആനുകൂല്യം ഉടൻ വിതരണം ചെയ്യും: മന്ത്രി

സഹകരണ അംഗ സമാശ്വാസ ആനുകൂല്യം ഉടൻ വിതരണം ചെയ്യും: മന്ത്രി

by editor

കേരള സഹകരണ അംഗ സമാശ്വാസ നിധി പ്രകാരമുള്ള ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുമെന്ന് സഹകരണം രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ അറിയിച്ചു.
11194 പേർക്ക് 23.94. കോടി രൂപയാണ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്. ഒരു വ്യക്തിക്ക് പരമാവധി 50,000 രൂപയാണ് ലഭിക്കുക. മാരകമായ രോഗം ബാധിച്ചവർ, അപകടത്തിൽപെട്ടവർ, പക്ഷാഘാതം ബാധിച്ചു കിടപ്പിലായവർ തുടങ്ങി  കഷ്ടത അനുഭവിക്കുന്ന വിഭാഗത്തിൽപ്പെട്ടവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 14 ജില്ലകളിലും ഈ ആനുകൂല്യ വിതരണം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.

You may also like

Leave a Comment