Home NewsKerala രമേശ് ചെന്നിത്തലയുടെ അനുശോചനം

രമേശ് ചെന്നിത്തലയുടെ അനുശോചനം

by editor

രമേശ് ചെന്നിത്തലയുടെ അനുശോചനം

പൂവച്ചല്‍ ഖാദര്‍
———-
poovachal khader

തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവും കവിയുമായ പൂവച്ചല്‍ ഖാദറിന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു
നിരവധി മനോഹര ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ ചലച്ചിത്രഗാനരചയിതാവായിരുന്നു പൂവച്ചല്‍ ഖാദറെന്ന് രമേശ് ചെന്നിത്തല  അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ആര്‍ക്കും മനസ്സിലാകുന്ന, ആരുടെയും ഹൃദയത്തെ തരളിതമാക്കുന്ന ലളിത മോഹനഗാനങ്ങളാണ് പൂവച്ചല്‍ ഖാദറിന് മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധേയമായ സ്ഥാനം നേടിക്കൊടുത്തതെന്നും രമേശ് ചെന്നിത്തല അനുസ്മരിച്ചു.

പാറശ്ശാല പെന്നന്നമ്മാള്‍
—————
തിരുവനന്തപുരം: പ്രശസ്ത കര്‍ണ്ണാടകസംഗീതജ്ഞ പാറശ്ശാല പൊന്നമ്മാളിന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു.

സംഗീതജ്ഞരുടെ മുന്‍നിരയില്‍ സ്ഥാനം നേടിയ പാറശ്ശാല പൊന്നമ്മാള്‍ കര്‍ണ്ണാടക സംഗീതലോകത്ത് തന്റ്റേതായ വ്യക്തിത്വം സൃഷ്ടിച്ചു. സംഗീതാദ്ധ്യാപിക എന്ന നിലയില്‍ പ്രഗല്ഭരടങ്ങുന്ന  ഒരു പിന്‍തലമുറയെ വാര്‍ത്തെടുക്കാനും അവര്‍ക്കു കഴിഞ്ഞിരുന്നു എന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

You may also like

Leave a Comment