Home PravasiUSA പ്രസിഡന്റ് ബൈഡനെ വധിക്കുമെന്ന ഭീഷണി

പ്രസിഡന്റ് ബൈഡനെ വധിക്കുമെന്ന ഭീഷണി

by editor

ഒക്കലഹോമ: പ്രസിഡന്റ് ബൈഡനേയും, കോണ്‍ഗ്രസ് അംഗങ്ങളേയും, കുടുംബാംഗങ്ങളെയും വധിക്കുമെന്ന ഭീഷണിപ്പെടുത്തിയ ഒക്കലഹോമ സംസ്ഥാനത്തെ തുള്‍സയില്‍ നിന്നുള്ള ജോണ്‍ ജേക്കബ് അഫറന്‍സിനെതിരെ(58) ഫെഡറല്‍ കേസ് ചാര്‍ജ്ജ് ചെയ്തതായി ജൂണ്‍ 21 തിങ്കളാഴ്ച ആക്ടിംഗ് യു.എസ്. അറ്റോര്‍ണി ക്ലിന്റ് ജോണ്‍സന്‍ അറിയിച്ചു. പണം തന്നില്ലെങ്കില്‍ വധിക്കുമെന്ന് ഭീഷിണിപ്പെടുത്തിയ ഇമെയ്‌ലുകള്‍ തുള്‍സ ടെലിവിഷന്‍ കേന്ദ്രത്തിലേക്കാണ് ഇയാള്‍ അയച്ചത്.

പൊതുപ്രവര്‍ത്തകരെ വധിക്കുമെന്ന ഓണ്‍ലൈനിലൂടെ ഭീഷിണിപ്പെടുത്തിയാല്‍ അതിന് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് അറ്റോര്‍ണി പറയുന്നത്.

തുള്‍സയിലെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്ത ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോടു ഭീഷിണിപ്പെടുത്തുന്ന ഇമെയിലുകള്‍ അയച്ചിരുന്നതായി സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ക്ക് അറ്റോര്‍ണി ഉണ്ടോ എന്ന കാര്യം വ്യക്തമല്ല. അറസ്റ്റു ചെയ്ത ഇയാളെ തുള്‍സ കൗണ്ടി ജയിലിലടച്ചു.

റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

You may also like

Leave a Comment