Home NewsKerala പ്രബന്ധ രചനാ മത്സരം

പ്രബന്ധ രചനാ മത്സരം

by editor

മലപ്പുറം: പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ലൈബ്രറിയും ജൈവ വൈവിധ്യ പരിപാലന സമിതിയും സംയുക്തമായി പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. വായനാ പക്ഷാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തില്‍ ‘ജൈവവൈവിധ്യം- നിലനില്‍പ്പിന്റെ ആധാരം’ എന്നതാണ് വിഷയം. മത്സരത്തില്‍ എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാം. എ ഫോര്‍  പേപ്പറിന്റെ രണ്ട് വശങ്ങളില്‍ കവിയാതെ തയ്യാറാക്കുന്ന പ്രബന്ധങ്ങള്‍ 9447924842ല്‍ ജൂണ്‍ 30നകം അയക്കണം. പ്രബന്ധങ്ങള്‍ വിദഗ്ദസമിതി പരിശോധിച്ച് മത്സരഫലം പ്രസിദ്ധീകരിക്കുകയും സമ്മാനങ്ങള്‍ വിതരണം നടത്തുകയും ചെയ്യുമെന്ന് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ അറിയിച്ചു.

You may also like

Leave a Comment