Home NewsKerala മെഡിക്കൽ ഓഫീസർ, തെറാപിസ്റ്റ് നിയമനം

മെഡിക്കൽ ഓഫീസർ, തെറാപിസ്റ്റ് നിയമനം

by editor
പാലക്കാട്:  ഭാരതീയ ചികിത്സാ വകുപ്പിൽ പ്രസൂതി തന്ത്രം പദ്ധതിയിൽ ഒഴിവുള്ള ഒരു മെഡിക്കൽ ഓഫീസർ തസ്തികയിലേക്കും, പഞ്ചകർമ യൂണിറ്റിൽ ഒഴിവുളള രണ്ട് തെറാപിസ്റ്റ് തസ്തികകളിലേക്കുംദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
മെഡിക്കൽ ഓഫീസർക്ക് പ്രസൂതിതന്ത്രം വിഷയത്തിലുള്ള എം.ഡിയും തെറാപ്പിസ്റ്റിന് ഡി.എ.എം. ഇ അംഗീകരിച്ച ഒരു വർഷത്തെ പഞ്ചകർമ തെറാപിസ്റ്റ് കോഴ്‌സുമാണ് യോഗ്യത. പ്രായപരിധി 40 വയസ്സിന് താഴെ. താത്പര്യമുള്ളവർ വയസ്സ്, യോഗ്യത, തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ജൂൺ 30 ന് രാവിലെ 11 ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തണം. ഫോൺ: 0491-2544296.

You may also like

Leave a Comment