Home NewsKerala വിജിതയുടെ മരണത്തില്‍ വീണ്ടും മൊഴിരേഖപ്പെടുത്താന്‍ വനിതാ കമ്മിഷന്‍ നിര്‍ദേശം

വിജിതയുടെ മരണത്തില്‍ വീണ്ടും മൊഴിരേഖപ്പെടുത്താന്‍ വനിതാ കമ്മിഷന്‍ നിര്‍ദേശം

by editor

ചാത്തന്നൂര്‍ പൂതക്കുളത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വിജിതയുടെ വീട് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിനുശേഷം കടന്നുകളഞ്ഞ പ്രതിസ്ഥാനത്തുള്ള ഭര്‍ത്താവ് രതീഷിനെ എത്രയും വേഗം പിടികൂടുന്നതിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ പൊലീസിന് മുമ്പാകെ അന്നത്തെ മാനസികാവസ്ഥയില്‍ ശരിയായവിധം മൊഴി നല്‍കാനായില്ലെന്നും വിജിതയുടെ കുട്ടികളില്‍ നിന്നും മറ്റ് ബന്ധുക്കളില്‍ നിന്നും വീണ്ടും മൊഴിയെടുക്കണമെന്നും വിജിതയുടെ മാതാവ് ആവശ്യപ്പെട്ടതനുസരിച്ച് അതിനുള്ള നിര്‍ദേശവും കമ്മീഷന്‍ പൊലീസിന് നല്‍കിയിട്ടുണ്ട്.

You may also like

Leave a Comment