Home PravasiUSA വിദ്യാര്‍ത്ഥികള്‍ക്ക് ഫോമയുടെ സഹായം:കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് സ്കൂളിന് ഫോണുകള്‍ നല്‍കും – (സലിം ആയിഷ : ഫോമാ പി ആര്‍ ഒ)

വിദ്യാര്‍ത്ഥികള്‍ക്ക് ഫോമയുടെ സഹായം:കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് സ്കൂളിന് ഫോണുകള്‍ നല്‍കും – (സലിം ആയിഷ : ഫോമാ പി ആര്‍ ഒ)

by editor

Picture

ഫോമായുടെ വകയായി കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് എല്‍.പി. സ്കൂളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണുകള്‍ നല്‍കും.

കുമ്പളങ്ങി പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ് ശ്രീ മാര്‍ട്ടിന്‍ ആന്റണിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഫോണുകള്‍ നല്‍കാന്‍ തീരുമാനമായത്. അരൂരിലെ വിദ്യാര്‍ത്ഥികള്‍ക്കും ഫോണും ടാബ്‌ലറ്റും നല്‍കുന്നതിനുള്ള ശ്രമങ്ങളും നടന്നു വരുന്നു.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ കേരളത്തിന് സഹായകരമായി ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പടെ നല്‍കി ഫോമായുടെ സന്നദ്ധ പ്രവര്‍ത്തകരും അംഗസംഘടനകളും സജീവമായി പ്രവര്‍ത്തന രംഗത്തുണ്ട്.

ഫോമയോടൊപ്പം കോവിഡിനെതിരായ പോരാട്ടത്തില്‍ അണിചേരുന്ന എല്ലാ അംഗ സംഘടനകളെയും, വ്യക്തികളെയും ഫോമാ നന്ദിയോടെ സ്മരിക്കുന്നു. വരുംകാല പ്രവര്‍ത്തനങ്ങളിലും ഫോമയോടൊപ്പം ഉണ്ടാകണമെന്ന് ഉണ്ടാകണമെന്ന് ഫോമാ പ്രസിഡന്റ് ശ്രീ അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ജോയിച്ചൻപുതുക്കുളം

You may also like

Leave a Comment