Home NewsKerala ഐഐഎഫ്എല്‍ ഹോം ഫിനാന്‍സ് കടപത്ര വില്‍പ്പന ആരംഭിച്ചു

ഐഐഎഫ്എല്‍ ഹോം ഫിനാന്‍സ് കടപത്ര വില്‍പ്പന ആരംഭിച്ചു

by editor
കൊച്ചി:  പ്രമുഖ ഹൗസിങ് ഫിനാന്‍സ് കമ്പനിയായ ഐഐഎഫ്എല്‍ ഹോം ഫിനാന്‍സ് ലിമിറ്റഡ് പുറത്തിറക്കുന്ന കടപത്രങ്ങളുടെ ഒന്നാം ഘട്ട പൊതുവില്‍പ്പന ചൊവ്വാഴ്ച ആരംഭിച്ചു. 1000 രൂപയാണ് മുഖവില. 100 കോടിയുടെ അടിസ്ഥാന മൂല്യവും 900 കോടി രൂപവരെ അധിക സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷനുമുള്ള കടപത്രങ്ങളാണ് പൊതുവില്‍പ്പന നടത്തുന്നത്. ഓഹരിയാക്കി മാറ്റാന്‍ കഴിയാത്ത കടപത്രങ്ങളുടെ പൊതുവില്‍പ്പനയിലൂടെ 1000 കോടി സമാഹരിക്കാനാണ് ഐഐഎഫ്എല്‍ ഹോം ഫിനാന്‍സ് ലിമിറ്റഡ് ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 9.60 ശതമാനം മുതല്‍ 10 ശതമാനം വരെയാണ് കൂപ്പണ്‍ നിരക്ക്. ജൂലൈ 28 വരെയാണ് ഒന്നാം ഘട്ട വില്‍പ്പന. എങ്കിലും കാലാവധിക്കു മുമ്പേ നിര്‍ത്താനും അല്ലെങ്കില്‍ നീട്ടാനും സാധ്യതയുണ്ട്. നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 10000 രൂപയാണ്. പ്രതിവര്‍ഷം 10.03 ശതമാനം വരെ വരുമാനവും വാഗ്ദാനം ചെയ്യുന്നു.

                                         റിപ്പോർട്ട് : Anju V Nair   (Senior Account Executive)

You may also like

Leave a Comment