Home NewsKerala കേരള-കർണ്ണാടക അന്തർ സംസ്ഥാന സർവ്വീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി. തയ്യാറെന്ന് മന്ത്രി

കേരള-കർണ്ണാടക അന്തർ സംസ്ഥാന സർവ്വീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി. തയ്യാറെന്ന് മന്ത്രി

by editor

                       

കേരളത്തിലും, കർണ്ണാടകത്തിലും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നല്കിയ സാഹചര്യത്തിൽ  കേരള-കർണ്ണാടക അന്തർ സംസ്ഥാന സർവ്വീസുകൾ ജൂലൈ 12 മുതൽ  ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയ്യാറാണെന്ന് കർണ്ണാടക സർക്കാറിനെ അറിയിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കർണ്ണാടക സർക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ്. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് പരിമിതമായ സർവ്വീസുകളാണ് കോഴിക്കോട്, കാസർഗോഡ് വഴി കെ.എസ്.ആർ.ടി.സി നടത്തുക. ഇതേ റൂട്ടിലായിരിക്കും കർണ്ണാടക റോഡ് കോർപ്പറേഷനും സർവ്വീസ് നടത്തുക. തമിഴ്‌നാട് സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ പാലക്കാട് – സേലം വഴിയുള്ള സർവ്വീസുകൾ ഇപ്പോൾ ആരംഭിക്കുന്നില്ലെന്നും കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ടാകും സർവ്വീസ് നടത്തുകയെന്നും മന്ത്രി അറിയിച്ചു.

You may also like

Leave a Comment