Home Uncategorized പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നാടിനാപത്ത് : തമ്പാനൂർ രവി

പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നാടിനാപത്ത് : തമ്പാനൂർ രവി

by editor

വാളയാറിന് സമാനമായ രീതിയിൽ പിഞ്ചുകുഞ്ഞുങ്ങളുടെ കൊലപാതകങ്ങൾ പെരുകുമ്പോഴും കുറ്റക്കാരായവർക്കെതിരെ വേണ്ട നടപടി സ്വീകരിക്കുവാൻ തയ്യാറാകാത്ത സിപിഎം നേതൃത്വവും പിണറായി സർക്കാരും നാടിനാപത്താണെന്ന് തമ്പാനൂർ രവി

വണ്ടിപ്പെരിയാര്‍ ഇരയുടെ കുടുംബത്തിന് നീതി ഉറപ്പക്കാണമെന്ന് ആവശ്യപ്പെട്ട് വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ശാസ്തമംഗലം ജംഗ്ഷനില്‍ സംഘടിപ്പിച്ച പകല്‍പന്തം പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.പ്രതികള്‍ക്ക് രാഷ്ട്രീയ അഭയം നല്‍കുന്ന സിപിഎം അണികൾക്ക് എന്തും ചെയ്യാമെന്ന തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും  തമ്പാനൂർ രവി പറഞ്ഞു.

ഹരിശങ്കര്‍,ശാസ്തമംഗലം മോഹനന്‍,മണ്ണാന്‍മൂല രാജന്‍,മധുചന്ദ്രന്‍,ഗായത്രി,ഷാലിമാര്‍,വീണ എസ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

You may also like

Leave a Comment