Home NewsKerala കോന്നി ടൂറിസം ഗ്രാമം: ആയിരം പേര്‍ക്ക് പ്രത്യക്ഷത്തിലും മൂവായിരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും

കോന്നി ടൂറിസം ഗ്രാമം: ആയിരം പേര്‍ക്ക് പ്രത്യക്ഷത്തിലും മൂവായിരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും

by editor

..

കോന്നിയെ മാതൃകാ ടൂറിസം ഗ്രാമമായി മാറ്റുന്നതിലൂടെ ആയിരം പേര്‍ക്ക് പ്രത്യക്ഷത്തിലും മൂവായിരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തില്‍, പ്രകൃതിക്കിണങ്ങുന്ന രീതിയില്‍ കോന്നി ടൂറിസത്തെ മാറ്റിത്തീര്‍ക്കുകയാണ് ലക്ഷ്യം.

udf bjp deal in konni says ldf candidate

ടൂറിസവും അനുബന്ധ മേഖലയും കോന്നിയുടെ പ്രധാന വരുമാന മാര്‍ഗമായി മാറ്റാന്‍ കഴിയും. സ്വദേശികള്‍ക്കൊപ്പം വിദേശ സഞ്ചാരികളെയും ആകര്‍ഷിക്കാന്‍ കഴിയുന്ന നിലയില്‍ ടൂറിസത്തെ മാറ്റിത്തീര്‍ക്കും.

ഇതിനാണ് വിശ്വസഞ്ചാരിയായ സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ സഹായം തേടിയിട്ടുള്ളത്. അദ്ദേഹത്തോടൊപ്പം വിദഗ്ധരുടെ ഒരു നിരയെ തന്നെ അണിനിരത്തിയിട്ടുണ്ട്. വയനാടിനും, ആലപ്പുഴയ്ക്കുമൊപ്പം വിനോദ സഞ്ചാര മേഖലയിലെ പ്രധാന കേന്ദ്രമായി കോന്നി ടൂറിസം ഗ്രാമവും മാറും. കേരള സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെ കോന്നിയുടെ ടൂറിസം മേഖലയില്‍ വന്‍ വികസനം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.

You may also like

Leave a Comment