Home NewsKerala കുടിവെള്ള വിതരണ പദ്ധതി: പ്രൊപ്പോസൽ ജൂലൈ 31 വരെ സമർപ്പിക്കാം

കുടിവെള്ള വിതരണ പദ്ധതി: പ്രൊപ്പോസൽ ജൂലൈ 31 വരെ സമർപ്പിക്കാം

by editor

ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിൽ ജലദൗർലഭ്യം പരിഹരിക്കുന്നതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കി വരുന്ന കുടിവെള്ള വിതരണ പദ്ധതിക്ക് 2021-22 സാമ്പത്തിക വർഷത്തേയ്ക്കുള്ള പ്രൊപ്പോസലുകൾ സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ 31 വരെ നീട്ടി.

സംസ്ഥാനത്ത് കുടിവെള്ളക്ഷാമം നേരിടുന്ന ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേരള വാട്ടർ അതോറിറ്റി മുഖേന പ്രൈസ് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയ വിശദമായ ചെറുകിട പദ്ധതികളുടെ എസ്റ്റിമേറ്റുകൾ സഹിതം പ്രൊപ്പോസലുകൾ വകുപ്പിന് നേരിട്ട് സമർപ്പിക്കാം.

പ്രൊപ്പോസലുകൾ ആവശ്യമായ എല്ലാ അനുബന്ധ രേഖകളും സഹിതം വകുപ്പിന് നേരിട്ടോ താഴെ പറയുന്ന വിലാസത്തിലോ ലഭ്യമാക്കണം. വിലാസം: ഡയറക്ടർ, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, വികാസ്ഭവൻ, നാലാംനില, തിരുവനന്തപുരം-695033. കൂടുതൽ വിവരങ്ങൾക്ക്: 0471-2300524.

You may also like

Leave a Comment