Home NewsKerala സ്റ്റാഫ് നഴ്‌സ് ഒഴിവ്

സ്റ്റാഫ് നഴ്‌സ് ഒഴിവ്

by editor
 
കുഴല്മന്ദം ഗവ. ആശുപത്രിയില് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്ക് കീഴില് താല്ക്കാലികാടിസ്ഥാനത്തില് ദിവസ വേതനത്തില് ഒരു സ്റ്റാഫ് നേഴ്‌സിനെ നിയമിക്കുന്നു. ബി എസ് സി നഴ്‌സിംഗ് /ജനറല് നഴ്‌സിംഗ് പാസായവര്ക്ക് പങ്കെടുക്കാം. കുഴല്മന്ദം ബ്ലോക്കിലെ സ്ഥിരതാമസക്കാര്ക്ക് മുന്ഗണന.
പ്രായപരിധി 18 മുതല് 41 വയസ്സ്.(അര്ഹരായവര്ക്ക് രേഖകളുടെ അടിസ്ഥാനത്തില് പി എസ് സി നിയമനത്തില് ബാധകമായ ഇളവ് അനുവദിക്കും). താല്പര്യമുള്ളവര്ക്ക് അസ്സല് രേഖകളുമായി മെയ് 20 ന് രാവിലെ 10 ന് ആശുപത്രി ഓഫീസില് നടക്കുന്ന കൂടിക്കാഴ്ചയില് പങ്കെടുക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു.

You may also like

Leave a Comment