Home NewsKerala ബ്‌ളാക്ക് ഫംഗസ് രോഗമുണ്ടായാല്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം; മുഖ്യമന്ത്രി

ബ്‌ളാക്ക് ഫംഗസ് രോഗമുണ്ടായാല്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം; മുഖ്യമന്ത്രി

by editor

post     

തിരുവനന്തപുരം: രോഗബാധ ഉണ്ടാവുകയാണെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കേണ്ട രോഗങ്ങളില്‍ ബ്‌ളാക് ഫംഗസ് അഥവാ മ്യൂകര്‍മൈകോസിസ് രോഗത്തെക്കൂടി ഉള്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആശുപത്രികളിലും ആരോഗ്യസ്ഥാപനങ്ങളിലും അതുമായി ബന്ധപ്പെട്ട ഉത്തരവ് നല്‍കി. അതുകൊണ്ട്, മ്യൂകര്‍മൈകോസിസ് രോഗബാധ കണ്ടെത്തിയാല്‍ അത് എത്രയും പെട്ടെന്ന് ആരോഗ്യവകുപ്പിനെ അറിയിക്കണം. ബ്ലാക്ക് ഫംഗസ് കാര്യത്തില്‍ ആരോഗ്യവകുപ്പ് പ്രോട്ടോകോള്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

You may also like

Leave a Comment