Home NewsKerala സമൂഹ അടുക്കളയിലേക്ക് സഹായ പ്രവാഹം

സമൂഹ അടുക്കളയിലേക്ക് സഹായ പ്രവാഹം

by editor

post

ഇടുക്കി : തൊടുപുഴ നഗരസഭ നടത്തിവരുന്ന സമൂഹ അടുക്കളയിലേയ്ക്ക് നിരവധി വ്യക്തികളും, സംഘടനകളും നല്‍കിവരുന്ന സഹായങ്ങള്‍ തുടരുകയാണന്ന് ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. മുപ്പത്തയ്യായിരം രൂപ വിലവരുന്ന അരി, മറ്റ് പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, പള്‍സ് ഓക്‌സിമീറ്റര്‍ എന്നിവ ചെയര്‍മാന്‍ ഏറ്റുവാങ്ങി. വീടുകളില്‍ നിന്ന് സമാഹരിച്ചതും, നഗരസഭ നല്‍കിയ ലിസ്റ്റ് പ്രകാരം വിപണിയില്‍ നിന്നും വാങ്ങിയുമാണ് സഹായമെത്തിച്ചത്. നഗരസഭാ ഓഫീസിന് മുന്നില്‍ നടന്ന ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണി, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം.എ. കരീം, സെക്രട്ടറി ബിജുമോന്‍ ജേക്കബ്, നോഡല്‍ ഓഫീസര്‍ ജോണി ജോസഫ്, അസി.എക്‌സി.എഞ്ചിനീയര്‍ ജിജി തോമസ്, സംഘടനാ പ്രതിനിധികളായ ഡോ. വി.ബി.വിനയന്‍, റോബിന്‍സണ്‍.പി. ജോസ്, സ്റ്റാന്‍ലി ജോണ്‍, ക്രിസ്റ്റി മൈക്കിള്‍, കെ.ഭാഗ്യരാജ് എന്നിവര്‍ പങ്കെടുത്തു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസ്സോസ്സിയേഷന്‍ തൊടുപുഴ ഏരിയാകമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു സഹായ വിതരണം.

You may also like

Leave a Comment