Home PravasiUSA കലിഫോര്‍ണിയയില്‍ വെടിവെപ്പ്; അക്രമി അടക്കം ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

കലിഫോര്‍ണിയയില്‍ വെടിവെപ്പ്; അക്രമി അടക്കം ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

by editor

Picture

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. എട്ടുപേരെ കൊലപ്പെടുത്തിയ അക്രമി സ്വയം വെടിവെച്ച് മരിക്കുകയാരുന്നു. കാലിഫോര്‍ണിയയിലെ സാന്‍ജോസില്‍ റെയില്‍ യാര്‍ഡിലാണ് തോക്കുമായി എത്തിയയാള്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
Picture2
സാന്താ ക്ലാരാ വാല്ലി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റിയുടെ ട്രെയിന്‍ യാര്‍ഡില്‍ ബുധനാഴ്ച പ്രാദേശിക സമയം 6.30 നാണ് വെടിവെപ്പുണ്ടായത്. റെയില്‍വേ യാര്‍ഡിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്ന വിഭാഗത്തിലാണ് വെടിവെപ്പ് നടന്നത്. മരിച്ചവര്‍ യാര്‍ഡിലെ ജീവനക്കാരാണ്. വെടിവെപ്പിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചതായി പോലീസ് പറഞ്ഞു.

അക്രമിയുടെ പേരോ പ്രായമോ സംഭവത്തിന് പിന്നിലുള്ള കാരണമോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ യാര്‍ഡിലെ ജോലിക്കാരനായ സാമുവല്‍ കാസിഡി (57) ആണ് ഇതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

You may also like

Leave a Comment