Home NewsKerala വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകളും പഠനോപകരണങ്ങളും ലഭ്യമാക്കും: മന്ത്രി

വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകളും പഠനോപകരണങ്ങളും ലഭ്യമാക്കും: മന്ത്രി

by editor

ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ ജൂണിൽ ഓൺലൈൻ അധ്യയനം ആരംഭിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ നോട്ടുബുക്കുകളും മറ്റു പഠനോപകരണങ്ങളും ലഭ്യമാക്കുമെന്ന് സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി. എൻ. വാസവൻ അറിയിച്ചു. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ കോഓപ്പറേറ്റീവ് രജിസ്ട്രാർക്കും കൺസ്യൂമർഫെഡ് എം. ഡിക്കും മന്ത്രി നിർദ്ദേശം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സഹകരണ സംഘങ്ങൾ മുഖേനയും പ്രാഥമിക സഹകരണ സംഘങ്ങളിലെ മുറ്റത്തെ മുല്ല പദ്ധതിയിലെ കുടുംബശ്രീ യൂണിറ്റുകൾ വഴിയും പഠനോപകരണ വിതരണം ഉറപ്പു വരുത്തുമെന്ന് മന്ത്രി അറിയിച്ചു.

You may also like

Leave a Comment