Home NewsKerala ആയുര്‍വേദ ആശുപത്രിയില്‍ ഔഷധത്തോട്ടം സ്ഥാപിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ആയുര്‍വേദ ആശുപത്രിയില്‍ ഔഷധത്തോട്ടം സ്ഥാപിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

by editor

post

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഔഷധത്തോട്ടം സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍.  ആയുര്‍വേദത്തിന്റെ വിപുലമായ സാധ്യതകള്‍  ഇത്തരം പദ്ധതികളിലൂടെ പ്രയോജനപെടുത്തും. ആശുപത്രിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി വരികയാണ്. ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും, പ്രസിഡന്റ് വ്യക്തമാക്കി. ആയുര്‍വേദ ആശുപത്രി പരിസരത്ത് നടത്തിയ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് നേതൃത്വം നല്‍കി.

You may also like

Leave a Comment