Home PravasiUSA സലിം മുഹമ്മദിന് മിലന്‍ ഹൃദ്യമായ യാത്രയയപ്പു നല്‍കി – സുരേന്ദ്രന്‍ നായര്‍

സലിം മുഹമ്മദിന് മിലന്‍ ഹൃദ്യമായ യാത്രയയപ്പു നല്‍കി – സുരേന്ദ്രന്‍ നായര്‍

by editor

Picture

ഡിട്രോയിറ്റ്: മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്റെ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ ചുരുങ്ങിയ നാളുകള്‍കൊണ്ട് ശ്രദ്ധേയ സാന്നിധ്യമുറപ്പിച്ച സലിം മുഹമ്മദ് തന്റെ പ്രവര്‍ത്തി മണ്ഡലം ന്യൂജേഴ്‌സിയിലേക്ക് മാറ്റിയതിനെത്തുടര്‍ന്നു മിലന്‍ ഭാരവാഹികളും സുഹൃത്തുക്കളും ചേര്‍ന്ന് അദ്ദേഹത്തിനും ഭാര്യ ഷഹനക്കും മകനും ഹൃദ്യമായ യാത്ര അയപ്പും അത്താഴ വിരുന്നും നല്‍കി ആദരിച്ചു.

മിലന്‍ ചെറുകഥാ പുരസ്കാരത്തിന്റെ അമരക്കാരനായി പ്രവര്‍ത്തിച്ചുവരുന്ന സലിം മലയാള സാഹിത്യരംഗത്തെയും ഭാഷാ ശാസ്ത്രത്തിലെയും ആധുനിക പ്രവണതകളെ അടുത്തറിയാന്‍ ശ്രമിക്കുകയും സൂക്ഷ്മമായി നിരൂപണം നടത്തുകയും ചെയ്യുന്ന ഒരു സാഹിത്യാസ്വാദകനാണ്. വിദ്യാര്‍ത്ഥി കാലം മുതല്‍ കേരളത്തിലെ മലയാള ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയിരുന്ന അദ്ദേഹം ഇപ്പോള്‍ ഫോമയുടെ പി. ആര്‍. ഓ. ആയും പ്രവര്‍ത്തിച്ചു വരുന്നു.

പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ മിലന്‍ അംഗങ്ങളുടെ ആദരസൂചകമായി ഫലകം സമ്മാനിക്കുകയും അദ്ദേഹത്തിന്റെ സംഭാവനകളെ അഭിനന്ദിച്ചുകൊണ്ടു സെക്രട്ടറിയും എഴുത്തുകാരനുമായ അബ്ദുല്‍ പുന്നിയുര്‍ക്കുളം, മാത്യു ചെരുവില്‍, പ്രസന്ന മോഹന്‍, ജയിന്‍ കണ്ണച്ചാംപറമ്പില്‍, ജോര്‍ജ് വന്‍നിലം എന്നിവര്‍ സംസാരിക്കുകയും ചെയ്തു.

You may also like

Leave a Comment