Home NewsKerala ആയിഷ സുൽത്താനക്കെതിരായ കേസ് പിൻവലിക്കണം, ആയിഷയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ച് മന്ത്രി വി ശിവൻകുട്ടി

ആയിഷ സുൽത്താനക്കെതിരായ കേസ് പിൻവലിക്കണം, ആയിഷയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ച് മന്ത്രി വി ശിവൻകുട്ടി

by editor
Kerala Education Minister V.Sivankutty. (Credit: Twitter) - V.
ലക്ഷദീപ് ഭരണകൂടത്തിന്റെ ഏകാധിപത്യ – ഫാസിസ്റ്റ് നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ജനകീയ മുഖമായ ആയിഷ സുൽത്താനക്കെതിരായ കേസ് പിൻവലിക്കണമെന്ന് പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. ആയിഷ സുൽത്താനയുമായി മന്ത്രി ഇന്ന് ടെലിഫോണിലൂടെ സംസാരിച്ചു. ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ ആയിഷക്കെതിരെ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
പോരാട്ടത്തിൽ ആയിഷ തനിച്ചല്ലെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്തെ ജനാധിപത്യ സമൂഹമാകെ ആയിഷയുടെ ഒപ്പമുണ്ടാകും. ധൈര്യമായി മുന്നോട്ടു പോകാൻ എല്ലാവിധ പിന്തുണയും മന്ത്രി ആയിഷയ്ക്ക് വാഗ്ദാനം ചെയ്തു.
ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. കേരളം ലക്ഷദ്വീപ് ജനതയ്ക്ക് ഒപ്പമാണ്. ലോകത്ത് ഒരിടത്തും ഒരു രാജ്യത്തും നടക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്. ഇക്കാര്യത്തിൽ യോജിച്ച പോരാട്ടം ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

You may also like

Leave a Comment