Home NewsKerala പാലക്കാട് അതിഥി തൊഴിലാളികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചു

പാലക്കാട് അതിഥി തൊഴിലാളികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചു

by editor

പാലക്കാട്:   ജില്ലയിലെ അതിഥി തൊഴിലാളികൾക്കുള്ള കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം ഒറ്റപ്പാലം എൽ. എസ്.എൻ. ജി.എച്ച്. എസ്.എസിൽ അഡ്വ. കെ പ്രേംകുമാർ എം.എൽ.എ നിർവഹിച്ചു. ഒറ്റപ്പാലം, കൊഴിഞ്ഞാമ്പാറ എന്നീ രണ്ട് വാക്സിനേഷൻ ക്യാമ്പുകളിൽ നിന്നായി 274 അതിഥി തൊഴിലാളികളാണ് വാക്സിൻ സ്വീകരിച്ചത്. ഒറ്റപ്പാലം എൽ. എസ്.എൻ. ജി. എച്ച്. എസ്.എസ് ക്യാമ്പിൽ നിന്നും 221 പേരും കൊഴിഞ്ഞാമ്പാറ വണ്ണാമട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ക്യാമ്പിൽ 53 പേരും വാക്സിൻ സ്വീകരിച്ചു.

You may also like

Leave a Comment