Home NewsKerala മരം കൊള്ള: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ധര്‍ണ നടത്തി

മരം കൊള്ള: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ധര്‍ണ നടത്തി

by editor

 

മരംകൊള്ളയെക്കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട്  യു.ഡി.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത ആയിരം കേന്ദ്രങ്ങളില്‍ ധര്‍ണ  നടത്തി.
tree felling case crime branch fir out
സംസ്ഥാനതല ഉത്ഘാടനം സെക്രട്ടേറിയറ്റിനു മുന്‍പില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിര്‍വഹിച്ചു.വഴുതക്കാട്ടുള്ള ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്സിനു മുന്നില്‍ നടന്ന ധര്‍ണ കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ഉത്ഘാടനം നിര്‍വഹിച്ചു.തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ ധര്‍ണയില്‍ യു.ഡി.എഫ് നേതാക്കളായ കെ.മുരളീധരന്‍ എം.പി., ഡോ.എം.കെ.മുനീര്‍ എം.എല്‍.എ., എ.എ.അസീസ്, സി.പി.ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

M. M. Hassan

മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയും, ആലപ്പുഴ രമേശ് ചെന്നിത്തലയും, ഇടുക്കി തൊടുപുഴയില്‍ പി.ജെ.ജോസഫും, കോട്ടയത്ത് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സനും, കൊല്ലത്ത് എം.കെ.പ്രേമചന്ദ്രനും ധര്‍ണ ഉത്ഘാടനം ചെയ്തു.
എറണാകുളത്ത് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് പി.റ്റി.തോമസും, തൃശൂരില്‍ ടി എന്‍ പ്രതാപനും പാലക്കാട് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ബാലഗോപാലും, കോഴിക്കോട് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഇന്ന് കെ ബാലനാരായണനും വടക്കാഞ്ചേരിയില്‍ രമ്യ ഹരിദാസും
പത്തനംതിട്ടയില്‍ ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി.ദേവരാജനും, വയനാട്  മുട്ടില്‍ സൗത്ത് വില്ലേജ് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്‍ ഡി അപ്പച്ചനും കാസര്‍ഗോഡ് രാജ്മോഹന്‍ ഉണ്ണിത്താനുമാണ് ധര്‍ണ ഉത്ഘാടനം ചെയ്തു.യു.ഡി.എഫ്. നേതാക്കളായ അനൂപ് ജേക്കബ്, മാണി സി.കാപ്പന്‍, ജോണ്‍ ജോണ്‍, രാജന്‍ ബാബു, മോന്‍സ് ജോസഫ് എന്നിവര്‍ വിവിധ ജില്ലകളിലെ ധര്‍ണയ്ക്കു നേതൃത്വം നല്‍കി.

You may also like

Leave a Comment