Home NewsKerala അനര്‍ഹമായി കൈവശം വെച്ചിട്ടുള്ള റേഷന്‍ കാര്‍ഡുകള്‍ ഉടന്‍ മാറ്റണം

അനര്‍ഹമായി കൈവശം വെച്ചിട്ടുള്ള റേഷന്‍ കാര്‍ഡുകള്‍ ഉടന്‍ മാറ്റണം

by editor

കൊല്ലം: അനര്‍ഹമായി കൈവശം വച്ചിട്ടുള്ള മുന്‍ഗണന/അന്ത്യോദയ/സബ്‌സിഡി റേഷന്‍ കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റാനുള്ളവര്‍ ഉടന്‍ മാറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അവസാന തീയതിയായ ജൂണ്‍ 30നകം താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ടോ ഇ-മെയിലിലോ ([email protected])അപേക്ഷ സമര്‍പ്പിക്കാം. ജൂലൈ ഒന്നു മുതല്‍ അനര്‍ഹമായി കാര്‍ഡ് കൈവശം വച്ചിരിക്കുന്നതായി തെളിഞ്ഞാല്‍ 2017 മുതല്‍ വാങ്ങിയിട്ടുള്ള ഓരോ കിലോഗ്രാം അരിക്കും 64 രൂപ വച്ചും ഗോതമ്പിന് 25 രൂപ വെച്ചും പിഴ അടക്കേണ്ടി വരും.

You may also like

Leave a Comment