Home NewsKerala മൊബൈൽ കോവിഡ് പരിശോധന സ്ഥലങ്ങൾ

മൊബൈൽ കോവിഡ് പരിശോധന സ്ഥലങ്ങൾ

by editor

   

ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ മൊബൈൽ സംഘം ആലപ്പുഴ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇന്നും (ജൂലൈ 1 വ്യാഴം) നാളെയും (ജൂലൈ 2 വെള്ളി) കോവിഡ് പരിശോധന നടത്തും. ഇന്ന് (വ്യാഴാഴ്ച) പാണാവള്ളി, പുളിങ്കുന്ന്, കാർത്തികപ്പള്ളി, മണ്ണഞ്ചേരി, പട്ടണക്കാട്, മുളക്കുഴ, ചെട്ടികുളങ്ങര, ചമ്പക്കുളം, ചിങ്ങോലി, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലും ആലപ്പുഴ, മാവേലിക്കര(കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്) നഗരസഭകളിലും പരിശോധന നടത്തും.

നാളെ(വെള്ളിയാഴ്ച) പാണാവള്ളി, പെരുമ്പളം, കുത്തിയതോട്, കടക്കരപ്പള്ളി, ചേർത്തല തെക്ക്, കഞ്ഞിക്കുഴി, ആര്യാട്, വള്ളികുന്നം, ചുനക്കര, കാർത്തികപ്പള്ളി, കുമാരപുരം, മാരാരിക്കുളം തെക്ക്, ദേവികുളങ്ങര പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലും പരിശോധന നടക്കും.

You may also like

Leave a Comment