Home NewsKerala നവീകരിച്ച കുളങ്ങള്‍ നാടിന് സമര്‍പ്പിച്ചു

നവീകരിച്ച കുളങ്ങള്‍ നാടിന് സമര്‍പ്പിച്ചു

by editor

post

ആലപ്പുഴ: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പി.എം.കെ.എസ്.വൈ. നീര്‍ത്തട പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച വടക്കേ കളിയ്ക്കല്‍ കുളം, താമരക്കുളം ഗുരുനന്ദന്‍കുളങ്ങര കുളം എന്നിവയുടെ ഉദ്ഘാടനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി നിര്‍വഹിച്ചു.

പി.എം.കെ.എസ്.വൈ. 2020-21 നീര്‍ത്തട പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8.14 ലക്ഷം രൂപ വകയിരുത്തിയാണ് വടക്കേ കളിക്കല്‍ കുളം നവീകരിച്ചത്. 14.98ലക്ഷം രൂപ വകയിരുത്തിയാണ് താമരക്കുളം ഗുരുനന്ദന്‍ കുളങ്ങര കുളത്തിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എട്ട് കുളങ്ങളാണ് നവീകരിക്കുന്നത്. ഇതില്‍ രണ്ട് കുളങ്ങളാണ് നവീകരിച്ച് നാടിന് സമര്‍പ്പിച്ചത്.

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സിനു ഖാന്‍, താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു, ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ദില്‍ഷാദ്, പഞ്ചായത്ത് അംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

You may also like

Leave a Comment