Home NewsKerala ഇരട്ട വോട്ട് – രമേശ് ചെന്നിത്തല

ഇരട്ട വോട്ട് – രമേശ് ചെന്നിത്തല

by editor

How to Apply for Voter ID Card Online | NDTV Gadgets 360

വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ട് പ്രശ്‌നത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനും നിരപരാധികളായ ഉദ്യോഗസ്ഥരെ ശിക്ഷിക്കാനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ ചെയ്യേണ്ടത് വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുകയാണ്. കുറ്റമറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍

കമ്മീഷന് അതിന് ഉത്തരവാദിത്തമുണ്ട്. തിരഞ്ഞെടുപ്പ് ഇല്ലാത്ത ഈ സമയത്ത് അതാണ് ചെയ്യേണ്ടത്. പബ്‌ളിക് ഡോക്കുമെന്റായ വോട്ടര്‍ പട്ടിക ആര് ചോര്‍ത്തിയെന്നാണ് പറയുന്നത്. കേരളത്തിലെ വോട്ടര്‍ പട്ടിക ശുദ്ധീകരിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന ഘടകത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

You may also like

Leave a Comment