Home NewsKerala അമൃത സര്‍വ്വകലാശാലയില്‍ ബി.എസ്.സി. കോഴ്സിന് അപേക്ഷ ക്ഷണിച്ചു

അമൃത സര്‍വ്വകലാശാലയില്‍ ബി.എസ്.സി. കോഴ്സിന് അപേക്ഷ ക്ഷണിച്ചു

by editor

Amrita kochi campus 1

കൊച്ചി: അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മോളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തില്‍ ബി.എസ്.സി. മോളിക്യുലാര്‍ മെഡിസിനിന്‍ വിഷയത്തില്‍ അപേക്ഷ ക്ഷണിച്ചു.
               

കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി സ്ട്രീമില്‍ നേടിയ പ്ലസ് വണ്‍ അല്ലെങ്കില്‍ പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കോഴ്‌സിന് അപേക്ഷിക്കാം

.
എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ടെലിഫോണിക് ഇന്റര്‍വ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓണ്‍ലൈനായി വേണം അപേക്ഷിക്കുവാന്‍. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 31. സെപ്തംബറില്‍ ക്ലാസുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.amrita.edu/admissions/nano. ഇ മെയില്‍: [email protected]. ഫോണ്‍: 0484 2858750, +91 8129382242.

You may also like

Leave a Comment