Home NewsKerala പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ (മേയ് 11 മുതല്‍ )

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ (മേയ് 11 മുതല്‍ )

by editor

 

ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല്, അഞ്ച്, ആറ്,11, അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട്, നാരങ്ങാനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ്, ഒന്‍പത്, കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (മാന്തുക രണ്ടാംപുഞ്ച മുതല്‍ തുണ്ടില്‍പ്പടി വരെയുള്ള ഭാഗം), വാര്‍ഡ് രണ്ട് (മാന്തുക കിഴക്ക്), വാര്‍ഡ് അഞ്ച് (കടലിക്കുന്ന്), വാര്‍ഡ് ഒന്‍പത് (തുമ്പമണ്‍ നോര്‍ത്ത്) എന്നീ പ്രദേശങ്ങളില്‍ മേയ് 11 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.

You may also like

Leave a Comment