Home PravasiUSA മേരികുട്ടിയുടെ വിയോഗത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ നോർത്ത് അമേരിക്ക അനുശോചിച്ചു

മേരികുട്ടിയുടെ വിയോഗത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ നോർത്ത് അമേരിക്ക അനുശോചിച്ചു

by editor

Picture

ഡാളസ് : പൂവത്തൂർ പുത്തൻ വീട്ടിൽ പരേതനായ പി റ്റി കുര്യന്റെ(റിട്ടയേർഡ് അസി എഞ്ചിനീയർ  )ഭാര്യ മേരിക്കുട്ടി കുര്യൻ നിര്യാതയായി. പരേത തിരുവല്ലാ കല്ലുങ്കൽ തേക്കിൽ തുണ്ടിയിൽ പരേതരായ പോത്തൻ തോമസ്‌ തങ്കമ്മപോത്തൻ ദമ്പതികളുടെ സീമന്തപുത്രിയാണു.
പ്രവാസി മലയാളി ഫെഡറേഷൻ  നോർത്ത് അമേരിക്ക റീജിയൺ സീനിയർ വൈസ് പ്രസിഡന്റും  ഓർത്തോഡോക്സ് സഭാ മുൻ മാനേജിങ് കമ്മിറ്റി അംഗവും കൂടിയായി  തോമസ് രാജന്റെ സഹോദരിയാണ് പരേത.
മക്കൾ : ഷാജി കുര്യൻ ,ഷിബു കുര്യൻ ,
ശവസംസ്കാരം ശനിയാഴ്ച  രാവിലെ 11.30 കുര്യാക്കോസ്‌ മാർ ക്ലിമ്മിസ്‌ തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതായിരിക്കും.
തോമസ് രാജന്റെ സഹോദരി മേരികുട്ടിയുടെ വിയോഗത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ  നോർത്ത് അമേരിക്ക റീജിയൺ കോർഡിനേറ്റർ ഷാജി രാമപുരം , പ്രസിഡന്റ് പ്രൊ ജോയ് പല്ലാട്ടുമഠം എന്നിവർ അനുശോചിച്ചു .
കൂടുതൽ വിവരങ്ങൾക്കു;
തോമസ് രാജൻ (ഡാളസ്) 214 287 3135

റിപ്പോർട്ട് പി പി ചെറിയാൻ

You may also like

Leave a Comment