Home PravasiUSA ഡാളസ് സൗഹൃദ വേദിയുടെ മാതൃദിനാഘോഷം പൊതു പരിപാടി ആയി ആഘോഷിച്ചു – (എബി മക്കപ്പുഴ)

ഡാളസ് സൗഹൃദ വേദിയുടെ മാതൃദിനാഘോഷം പൊതു പരിപാടി ആയി ആഘോഷിച്ചു – (എബി മക്കപ്പുഴ)

by editor

Picture

ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ മാതൃദിനാഘോഷം മെയ് 9 ഞായറാഴ്ച 5 മണിക്ക് ലൂയിസ് വില്ലായിലുള്ള സുകു വറുഗീസിന്റെ വീടിന്റെ ഓപ്പണ്‍ യാര്‍ഡില്‍ വെച്ച് സാമൂഹിക അകലം പാലിച്ചു നടത്തപ്പെട്ടു.

പ്രസിഡണ്ട് എബി മക്കപ്പുഴയുടെ അധ്യക്ഷതയില്‍ കൂടിയ പൊതു പരിപാടിയില്‍ സെക്രട്ടറി അജയകുമാര്‍ ആശംസ നേര്‍ന്നു. ബ്രിന്റാ ബേബി ആയിരുന്നു ഈ മീറ്റിംഗിന്റെ എം.സി . ഡാലസിലുള്ള കലാ സാംസ്കാരിക മേഖലകളില്‍ സജീവ പങ്കാളിത്വം ഉള്ളതും, ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ മലയാളം ആദ്ധ്യാപികയുമായ ഡോ.ഹിമ രവിദ്രനാഥ് ഈ യോഗത്തിലെ അതിഥിയും മുഖ്യ പ്രഭാഷകയും ആയിരുന്നു.മാതൃ ദിനത്തിന്റെ മാഹാത്മ്യത്തെ പറ്റി വിവരിച്ചു കൊണ്ടായിരുന്നു ഡോ.ഹിമയുടെ പ്രഭാഷണം.

അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ വിനിത ഫോറം പ്രസിഡണ്ട് ശ്രീമതി. ജെയ്‌സി ജോര്‍ജ് ആശംസാ പ്രസംഗം നടത്തി.

യോഗത്തില്‍ എത്തിയ അമ്മമാര്‍ക്ക് റോസാ പുഷ്പങ്ങള്‍ നല്‍കി സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു ചുരുങ്ങിയ സമയ പരിധിയില്‍ നടത്തപ്പെട്ട സമ്മേളനത്തില്‍ അജയന്‍ മട്ടന്മേല്‍, സുകു വര്‍ഗീസ്, സജി കോട്ടയടിയില്‍, റെഞ്ചി ഗാര്‍ലാന്‍ഡ് എന്നിവര്‍ അമ്മമാരെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ഗാനങ്ങള്‍ ആലപിച്ചു. സീരിയല്‍ നടന്‍ സജി കോട്ടയടിയില്‍ സിനിമ താരങ്ങളെ അനുകരിച്ചു മിമിക്രി നടത്തി കാണികളുടെ കൈയടി വാങ്ങി.

ഡാളസ് സൗഹൃദ വേദിയുടെ ജോയിന്റ് സെക്രട്ടറി ഷീബാ മത്തായിയുടെ നന്ദി പ്രകടനത്തോട് കൂടി യോഗം അവസാനിച്ചു. യോഗത്തില്‍ എത്തിയ എല്ലാവര്‍ക്കും സ്‌നേഹ വിരുന്നു നല്‍കി ഡാളസ് സൗഹൃദ വേദി 2021 മാതേര്‍സ് ഡേ കോവിഡ് മഹാ മാരിയുടെ മധ്യത്തില്‍ ഒരിക്കല്‍ കൂടി ആഘോഷം നടത്തി.

ജോയിച്ചൻപുതുക്കുളം

You may also like

Leave a Comment