Home NewsKerala അടിമാലി പോലീസ് സ്റ്റേഷനില്‍ കൊവിഡ് ഹെല്‍പ്പ് ഡെസ്‌ക് തുറന്നു

അടിമാലി പോലീസ് സ്റ്റേഷനില്‍ കൊവിഡ് ഹെല്‍പ്പ് ഡെസ്‌ക് തുറന്നു

by editor

അടിമാലി പോലീസ് സ്റ്റേഷനില്‍ കൊവിഡ് ഹെല്‍പ്പ് ഡെസ്‌ക്ക് തുറന്നു. കൊവിഡ് കാലത്ത് അടിമാലി മേഖലയില്‍ പോലീസ് നടത്തി വരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ ലക്ഷ്യമിട്ടാണ് പോലീസ് സ്റ്റേഷന് സമീപം തന്നെ കൊവിഡ് ഹെല്‍പ്പ് ഡെസ്‌ക്ക് തുറന്നിട്ടുള്ളത്. ഏറ്റവും അവശ്യ സമയങ്ങളില്‍ പോലീസ് സ്റ്റേഷന്‍ വഴി ലഭിക്കേണ്ടുന്ന പാസിനായി പൊതുജനങ്ങള്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക്കിനെ ആശ്രയിക്കാം.

സാമൂഹിക പ്രതിബദ്ധതയുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടാണ് ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചിട്ടുള്ളതെന്ന് അടിമാലി സി ഐ ഷാരോണ്‍ പറഞ്ഞു. കൊവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്നവര്‍ക്ക് സഹായമെത്തിക്കുവാന്‍ പോലീസിന്റെ ഹെല്‍പ്പ് ഡെസ്‌ക്ക് വഴി താല്‍പര്യമുള്ളവര്‍ക്ക് അവസരമുണ്ട്. മരുന്നുകള്‍, മുഖാവരണം തുടങ്ങിയ അവശ്യ വസ്തുക്കള്‍ പോലീസിന്റെ ഹെല്‍പ്പ് ഡെസ്‌ക്ക് വഴി ആവശ്യക്കാരിലേക്കെത്തിക്കാവുന്നതാണ്. കഴിഞ്ഞ ലോക്ക് ഡൗണ്‍കാലത്തും അടിമാലി പോലീസ് സ്റ്റേഷനില്‍ കൊവിഡ് ഹെല്‍പ്പ് ഡെസ്‌ക്പ്രവര്‍ത്തിച്ചിരുന്നു

You may also like

Leave a Comment